Gulf Arabian Stories

മരുഭൂമിയിലെ പുല്‍പാടങ്ങള്‍

റാസല്‍ ഖൈമ മരുഭൂമിയുടെ കാഴ്ചയാണ് ആദ്യം അറേബ്യന്‍ സ്‌റ്റോറീസില്‍. മരുഭൂമി എന്ന് പറയുമ്പോള്‍ ആദ്യം മനസിലെത്തുക വരണ്ട മണല്‍ കാറ്റിന്റെ ചിത്രമാണ്. എന്നാല്‍ റാസല്‍ ഖൈമ മരുഭൂമിയില്‍ വരണ്ട മണല്‍ കാറ്റ് മാത്രമല്ലമുള്ളത്. പച്ചപ്പിന്റെ കാഴ്ചകളുണ്ട്. ഏക്കറുകളോളം പരന്ന് കിടക്കുന്ന പുല്ല് പാടങ്ങളുണ്ട്. ഒട്ടകത്തിനും ആടിനും കഴിക്കാനുള്ള പുല്ലാണ് ഇവിടെ കൃഷി ചെയ്യുന്നത്. ആ പുല്‍പാടത്തേക്കാണ് അറേബ്യന്‍ സ്റ്റോറീസ് ആദ്യം പോകുന്നത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 191.