സൗഹൃദത്തിനൊപ്പം താളത്തില്‍ ദഫ് മുട്ടി ഈ കൂട്ടായ്മ
പ്രവാസ ജീവിതത്തിനൊരു താളമുണ്ട്. സൗഹൃദം, കുടുംബം ബന്ധങ്ങള്‍ അങ്ങനെ എല്ലാം ചേര്‍ന്നതാണ് പ്രവാസത്തിന്റെ താളം. അതിനൊപ്പം ദഫ് കളിയുടെ താളം കൂടി ചേര്‍ക്കുകയാണ് അബുദാബിയില്‍ കുറച്ച് മലയാളികള്‍. ദഫ് കളിയിലൂടെ എങ്ങനെ പ്രവാസജീവതം ആസ്വാദ്യകരമാക്കാം, അതിന്റെ രസം എങ്ങനെ മറ്റുള്ളവര്‍ക്ക് പകരാം എന്നൊക്കെയാണ് ഈ കൂട്ടായ്മ ചിന്തിക്കുന്നത്. ആ ദഫ് കളിയുടെ താളം കാണാം. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 254.