കേരള പ്രോപ്പര്‍ട്ടി എക്സ്പോ സമാപിച്ചു
നാട്ടില്‍ ഒരു സ്വപ്നഭവനം കണ്ടെത്താനുള്ള മോഹവുമായെത്തിയ വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ രണ്ടാമത് കേരള പ്രോപ്പര്‍ട്ടി എക്സ്പോ ശനിയാഴ്ച സമാപിച്ചു. മാതൃഭൂമി ഡോട്ട് കോമിന്റെ നേതൃത്വത്തില്‍ ക്രെഡായിയുടെ സഹകരണത്തോടെയായിരുന്നു മേള. വെള്ളിയാഴ്ച കാലത്ത് ഷാര്‍ജ എക്സ്പോ സെന്ററില്‍ ആരംഭിച്ച രണ്ടുദിവസത്തെ മേളയില്‍ ആയിരങ്ങളാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ ഷാര്‍ജ രാജകുടുംബാംഗവും ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പ് മേധാവിയുമായ ശൈഖ് അബ്ദുള്ള മൊഹമ്മദ് ഖാലിദ് അഹമ്മദ് അല്‍ ഖാസിമി മുഖ്യാതിഥിയായിരുന്നു. അറേബ്യൻ സ്റ്റോറീസ്. എപ്പിസോഡ്:230