കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ശ്രമിച്ച പ്രവാസിക്ക് കൈക്കൂലി കൊടുക്കേണ്ടി വന്നത് 20 ലക്ഷം
ദുബായില്‍ വരുമ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പറയുന്ന ഒരു കാര്യമുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് ഇത് കേട്ട് പ്രവാസികള്‍ പണം നിക്ഷേപിച്ചു. പക്ഷെ പലര്‍ക്കും അനുകൂലമായ പ്രതികരണമല്ല കേരളത്തില്‍ നിന്ന് കിട്ടുന്നത്. യു.എ.ഇയിലെ പ്രവാസി മലയാളിയായ റെജി ചെറിയാന് കേരളത്തില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ കൊടുക്കേണ്ടി വന്നത് 20 ലക്ഷം രൂപയാണ്. സര്‍ക്കാരില്‍ നിന്ന് എല്ലാ ആനുമതിയുമുണ്ടെന്നിരിക്കെയാണ് ഉദ്യോഗസ്ഥന് ഇത്ര വലിയ തുക കൈക്കൂലി കൊടുക്കേണ്ടി വന്നത്. ആ കൈക്കൂലി കഥയുമായി അറേബ്യന്‍ സ്റ്റോറീസ് തുടങ്ങുന്നു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 229.