പ്രവാസ ജീവിതത്തിലും സര്‍ഗാത്മ രചനയുമായി സിപി ചെങ്ങളായി
അജിജീവനത്തിന് വേണ്ടിയാണ് മലയാളികളെല്ലാം പ്രവാസികളാകുന്നത്. പ്രവാസമെന്നാല്‍ പുറവാസമാണ്. സ്വന്തം നാടും വീടും ഉപേക്ഷിച്ചുള്ള താത്കാലികമായ ചിലപ്പോള്‍ ദീര്‍ഘമായ പുറവാസം. പുറവാസത്തിനിടയിലും സര്‍ഗാത്മകതയെ കൂടെ കൊണ്ടുനടക്കുന്നവരുണ്ട്. അത്തരത്തില്‍ പ്രവാസ ജീവിതത്തിലും സര്‍ഗാത്മ വഴിയിലൂടെ നടക്കുന്ന ഒരു എഴുത്തുകാരനുണ്ട് അലൈനില്‍. സി.പി ചെങ്ങളായി. സിപി ചെങ്ങളായിയുടെ സര്‍ഗാത്മ രചനയെ പരിചയപ്പെടാം അറേബ്യന്‍ സ്റ്റോറീസില്‍.അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 250.