Gulf Arabian Stories

നാട്യമയൂരിയുമായി സൗമ്യ ടീച്ചര്‍

ശാസ്ത്രീയ നൃത്തരൂപങ്ങളെ ഇഷ്ടപ്പെടുന്ന അബുദാബിയിലെ ഏതാനും വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മയാണ് സൗമ്യ പ്രകാശിന്റെ നേതൃത്വത്തിലുള്ള നാട്യമയൂരി. നൃത്തത്തില്‍ അഭിരുചിയുള്ള കലാകാരികള്‍ക്ക് ആവശ്യമായ പരിശീലനവും വേദിയുമെല്ലാം നാട്യമയൂരിയിലൂടെ ഒരുക്കുകയാണ് സൗമ്യ ടീച്ചര്‍. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ നൃത്ത അധ്യാപിക കൂടിയാണ് ഈ കലാകാരി. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 187.