Specials Budget 2019

ബജറ്റ് അവതരണം തുടങ്ങി, നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജി.എസ്.ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.

Watch Mathrubhumi News on YouTube and subscribe regular updates.