ഉത്പന്ന വിലയുടെ ഒരു ശതമാനം പ്രളയ സെസ് ഈടാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ ഒഴികെയുള്ളവയുടെ സാധനങ്ങളുടെ വില ഉയരും. സാധനങ്ങളുടെ ഉത്പന്നവിലയുടെ ഒരു ശതമാനം പ്രളയ സെസ് പിരിക്കാനുള്ള ബജറ്റ് പ്രഖ്യാപനമാണ് വില കൂടുന്നതിന് കാരണം. എല്ലാത്തരം മോട്ടോര്‍ വാഹനങ്ങളുടെയും നികുതി വര്‍ദ്ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടാനുള്ള തീരുമാനം രജിസ്‌ട്രേഷന്‍ ചെലവ് ഗണ്യമായി വര്‍ദ്ധിക്കാന്‍ ഇടയാക്കും. മദ്യത്തിന് പതിവുപോലെ ഇത്തവണയും വിലകൂട്ടി. സ്വര്‍ണവിലയും ഉയരുകയാണ്.