രണ്ടാം കുട്ടനാട് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
ആലപ്പുഴ: പ്രളയകാലത്ത് പൂര്‍ണമായും മുങ്ങിപ്പോയ കുട്ടനാടിനെ കൈക്കുമ്പിളില്‍ കോരിയെടുത്ത് കേരള ബജറ്റ്. രണ്ടാം കുട്ടനാട് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. പ്രളയത്തെ അതിജീവിക്കാനുള്ള നിര്‍മിതികള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയിരിക്കുകയാണ്.