വിലക്കയറ്റത്തിന് വഴിയൊരുക്കി സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഉത്പ്പന്നങ്ങളുടെ വില ഉയരുന്ന നിര്‍ദേശവുമായി ബജറ്റ്. ഉത്പ്പന്ന വിലയുടെ ഒരു ശതമാനം വീതം രണ്ട് കൊല്ലത്തേക്ക് പ്രളയ സെസ് പിരിക്കാനുള്ള നിര്‍ദേശമാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നത്. സെസ് സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും ബാധകമാണ്. ഭൂമിയുടെ ന്യായ വില പത്ത് ശതമാനം കൂട്ടാനുള്ള തീരുമാനം പ്രമാണ ചിലവ് വര്‍ധിപ്പിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് അഞ്ച് ശതമാനം കൂട്ടി.