സ്ത്രീകള്‍ക്കുള്ള പദ്ധതികള്‍ക്കായി 1420 കോടി
കൊച്ചി: സ്ത്രീ മുന്നേറ്റത്തിന് 1420 കോടി രൂപയുടെ പ്രഖ്യാപനമാണ് ഇത്തവണ സംസ്ഥാന ബജറ്റിലുള്ളത്. കുടുംബശ്രീക്ക് ആയിരം കോടിരൂപ വകയിരുത്തി. 12 ഉത്പന്നങ്ങള്‍ ബ്രാന്‍ഡഡ് ആക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകള്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്ന ബജറ്റ് പ്രഖ്യാപനവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.