ബജറ്റില്‍ മത്സ്യതൊഴിലാളികള്‍ക്ക് പാക്കേജ് വെക്കാതിരുന്നതിനെ വിമര്‍ശിച്ച് ചാള്‍സ് ജോര്‍ജ്
സംസ്ഥാന ബജറ്റില്‍ പ്രളയം നേരിട്ട കുട്ടനാടിനും ഇടുക്കിക്കും വയനാടും പാക്കേജുകള്‍ പ്രഖ്യാപിച്ചു. എന്നിട്ടും 10,000 കോടി നഷ്ടപ്പെട്ട കേരളത്തിലെ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഒന്നായ മത്സ്യതൊഴിലാളികള്‍ക്ക് ഒരു രൂപയുടെ പാക്കേജ് വെക്കാതിരുന്നത് ശരിയായില്ലെന്ന് മത്സ്യതൊഴിലാളി ഐക്യവേദിയുടെ പ്രതിനിധി ചാള്‍സ് ജോര്‍ജ് മാതൃഭൂമി ന്യൂസിന്റെ ബജറ്റ് 2019 പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.