സംസ്ഥാന ബജറ്റ് പ്രതീക്ഷകളും വെല്ലുവിളികളും
സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക തകര്‍ച്ച അഭിമുഖീകരിക്കുമ്പോഴാണ് ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കുന്നത്. മഹാപ്രളയം തകര്‍ത്തത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെക്കൂടിയാണ്. വീണ്ടും ഒന്നില്‍ നിന്നു തുടങ്ങേണ്ട അവസ്ഥയിലായി സംസ്ഥാനം. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായിരിക്കും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. അതോടൊപ്പം തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ കൂടി ബജറ്റില്‍ നിഴലിക്കും. സംസ്ഥാന ബജറ്റിന് മുന്നോടിയായി മാതൃഭൂമി ന്യൂസ് ഒരുക്കുന്ന പ്രത്യേക ചര്‍ച്ച, സംസ്ഥാന ബജറ്റ് പ്രതീക്ഷകളും വെല്ലുവിളികളും. ബിന്നി ഇമ്മട്ടി, ഡോ. ഷൈജുമോന്‍, ഡോ. കൊച്ചു റാണി, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.