പൊതു തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ള ബജറ്റ് എന്‍.ഡി.എക്ക് ഊര്‍ജ്ജമാകും
ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. കര്‍ഷകരെയും ഇടത്തരക്കാരെയും അസംഘടിത വിഭാഗങ്ങളെയും കോര്‍ത്തിണിക്കിയുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എന്‍.ഡി.എക്ക് ഊര്‍ജ്ജം നല്‍കും. വികസനത്തിന്റെ ട്രെയിലര്‍ മാത്രമാണ് ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. അതേസമയം ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു.