നവകേരള നിര്‍മാണത്തില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: നവകേരള നിര്‍മാണത്തില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രളയ ദുരന്തം മറികടക്കാനുള്ള ജിവനോപാധി പാക്കേജിന് 4,700 കോടി രൂപ വകയിരുത്തി. ക്ഷേമപെന്‍ഷനുകള്‍ നൂറ് രൂപ വര്‍ധിപ്പിച്ച് 1,200 രൂപയാക്കി. യുവതി പ്രവേശന വിവാദത്തെ തുടര്‍ന്ന് ശബരിമലയില്‍ വരുമാന നഷ്ടമുണ്ടായ സഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നൂറ് കോടി രൂപ പ്രത്യേകമായി അനുവദിച്ചു.