ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍
തിരുവനന്തപുരം: റബ്ബറിന് താങ്ങുവില ഉറപ്പാക്കാന്‍ 500 കോടിയും നാളികേര കര്‍ഷകരെ സഹായിക്കാന്‍ 213 കോടി രൂപയും പദ്ധതികളായി ബജറ്റില്‍ നീക്കിവെച്ചു. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ 1000 കോടി രൂപ നല്‍കും. കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക്ക് ബസിലേക്ക് മാറുന്നതിന്റെ ചുവടുവെപ്പും ബജറ്റിലുണ്ട്.