വയനാട്ടിലെ കാപ്പി ബ്രാന്‍ഡ് ചെയ്യുമെന്ന് ബജറ്റ് പ്രഖ്യാപനം
വയനാട്: വയനാട്ടിലെ കാപ്പി ബ്രാന്‍ഡ് ചെയ്യുമെന്നതും കുരുമുളക് പുനരുദ്ധാരണത്തിനുള്ള പദ്ധതിയുമാണ് സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍. വയനാട്ടിലെ കാപ്പിപൊടി മലബാര്‍ എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്നതാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. കുരുമുളകിന് പുനരുദ്ധാരണത്തിന് 10 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.