പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി
ന്യൂഡല്‍ഹി: പ്രതിരോധ ആഭ്യന്തര സുരക്ഷ മേഖലകള്‍ക്കായി റെക്കോര്‍ഡ് തുകയാണ് കേന്ദ്ര ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് ഇത്തവണ മൂന്നു ലക്ഷം കോടി കവിഞ്ഞു. ഒരു ലക്ഷം കോടി രൂപയിലെറെയാണ് ആഭ്യന്തര മന്ത്രലയത്തിനായി മാറ്റി വച്ചിരിക്കുന്നത്. 64587 കോടി രൂപയാണ് റെയില്‍വേക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.