നോട്ടു നിരോധനം; 1.3 ലക്ഷം കോടി നികുതി വരുമാനം ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കള്ളപ്പണവിരുദ്ധ നടപടികള്‍ ഗുണം കണ്ടതായി ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണ വിരുദ്ധ നടപടികളിലൂടെ 1.3 ലക്ഷം കോടി രൂപയുടെ നികുതി വരുമാനം ഉണ്ടായെന്നു ബജറ്റില്‍ പ്രഖ്യാപനം. 6900 കോടിയുടെ ബിനാമി സ്വത്തുക്കളും 1600 കോടിയുടെ വിദേശ സ്വത്തുക്കളും കണ്ടുകെട്ടിയതായും ബജറ്റില്‍ വ്യക്തമാക്കുന്നു.