വിഷന്‍ രണ്ടായിരത്തി മുപ്പത് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ രണ്ടായിരത്തി മുപ്പത് പദ്ധതി ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്ത്യ, ഗ്രാമ വ്യവസായ വല്‍ക്കരണം തുടങ്ങി പത്ത് പ്രധാന മേഖലകളാണ് പദ്ധതിയിലുള്ളത്. സ്ത്രീ ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി ആയിരത്തി മുന്നൂറ്റി മുപ്പത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ത്വരിതഗതിയില്‍ വളരുന്ന സുതാര്യവും പരിഷ്‌കൃതവുമായ സമൂഹമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് മിഷന്‍ 2030 പദ്ധതി.