കേന്ദ്ര ബജറ്റ്: കേരളത്തിനുള്ള നികുതി വിഹിതത്തില്‍ വര്‍ധന
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റില്‍ കേരളത്തിനുള്ള നികുതി വിഹിതത്തില്‍ വര്‍ധന. ഇരുപത്തിയൊന്നായിരത്തി ഒരുന്നൂറ്റി പതിനഞ്ച് കോടിയാണ് നീക്കിയിരിപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ 2076.97കോടി അധികമാണിത്. ഇത്തവണയും എയിംസ് അനുവദിക്കാതിരുന്നപ്പോള് റബ്ബര്‍ കര്‍ഷകര്‍ക്കും ആശ്വാസിക്കാവുന്ന പ്രഖ്യാപനങ്ങളും ഉണ്ടായില്ല. ഫിഷറീസ് മന്ത്രാലയ രൂപീകരണം നേട്ടമായി.