അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രബജറ്റ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൂവായിരം രൂപയുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയില്‍ എട്ടുകോടി സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.