ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി
ന്യൂഡല്‍ഹി: ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അമ്പതിനായിരം രൂപയാക്കി ഉയര്‍ത്തി. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഉള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് ലഭിക്കുന്ന പലിശയിന്മേലുള്ള നികുതി പരിധി 40,000മാക്കി ഉയര്‍ത്തി. നേരത്തെ 10,000 രൂപയില്‍കൂടുതല്‍ പലിശ ലഭിച്ചാല്‍ ടി.ഡി.എസ് പിടിക്കുമായിരുന്നു.