Programs Chakkarapanthal

ഈണത്തിന്റെ സൂര്യകിരീടം

മലയാള സിനിമ ചരിത്രത്തിലെ അര്‍ത്ഥപൂര്‍ണമായ ഒരു കാലഘട്ടത്തെ അടയാളപെടുത്തുന്നു എം.ജി.രാധാകൃഷ്ണന്റെ സംഗീതം. വെള്ളിത്തിരയിലെ വികാരസാന്ദ്രമായ നിമിഷങ്ങളെ സ്വന്തം ഈണത്തിലൂടെ മറക്കാനാവാത്ത ശ്രവ്യാനുഭവം കൂടിയാക്കി മാറ്റി അദ്ദേഹം. സംഗീത സംവിധാനത്തിലേക്ക് ചുവട് മാറ്റും മുമ്പ് പിന്നണി ഗായകനായും മികവ് തെളിയിച്ചിരുന്നു രാധാകൃഷ്ണന്‍. എം.ജി.രാധാകൃഷ്ണന്റെ ഗാനങ്ങളുടെ വിശേഷങ്ങളുമായി അദ്ദേഹത്തിന്റെ പ്രിയ പത്‌നി പത്മജ രാധാകൃഷ്ണന്‍ ചക്കരപ്പന്തലില്‍ ചേരുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 254.