പാട്ടിലെ പൂക്കളം ചക്കരപ്പന്തല്‍, ഒന്നാം ഭാഗം
കവിതയില്‍ പൂക്കളുടെ സുഗന്ധം നിറയുമ്പോള്‍ മനോഹരമായ ഗാനങ്ങള്‍ പിറക്കുന്നു. ശംഖ് പുഷ്പവും സൂര്യകാന്തിയും നീലത്താമരയുമെല്ലാം നിറഞ്ഞ മനസോടെ പുഞ്ചിരിച്ച് നില്ക്കുന്നു ആ പാട്ടുകളില്‍. മലയാള സിനിമയുടെ വസന്തകാലത്ത് നിന്ന് നമ്മെ ഹൃദയപൂര്‍വം മാടി വിളിക്കുന്നു ആ ഗാനങ്ങള്‍. എം ആര് ജയഗീത അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍. പാട്ടിലെ പൂക്കളം ചക്കരപ്പന്തല്‍, എപ്പിസോഡ്: 274. ഒന്നാം ഭാഗം.