Programs Chakkarapanthal

മുഹമ്മദ് റഫിയുടെ ശബ്ദ സൗകുമാര്യം ഓര്‍ത്തെടുത്ത് ഡോ. മെഹറൂഫ് രാജ്

ഇന്ത്യക്കാരുടെ ഒരു തലമുറ പ്രണയിച്ചതും പരിഭവിച്ചതുമെല്ലാം മുഹമ്മദ് റഫി എന്ന സ്വര്‍ഗ്ഗീയ ഗായകന്റെ ശബ്ദത്തിലാണ്. ജീവിതത്തില്‍ നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത അനുഭൂതിയായിരുന്നു ആ ശബ്ദം. തലമുറകള്‍ക്കിപ്പുറവും റഫിയുടെ ശബ്ദം നിത്യഹരിത ചാരുതയാര്‍ന്ന് നില്‍ക്കുന്നു. റഫിയുടെ ശബ്ദസൗകുമാര്യത്തെ ഓര്‍ക്കുകയാണ് ഡോ. മെഹറൂഫ് രാജ്. ചക്കരപ്പന്തല്‍, എപ്പിസോഡ്: 242.