ലതാ മങ്കേഷ്ക്കറുടെ നാദമാധുരിയിൽ മയങ്ങിയ 70 വർഷങ്ങൾ
ലതയുടെ അലൗകിക നാദമാധുരിയിൽ ഇന്ത്യൻ സംഗീതപ്രേമി സ്വയം മുഴുകി മയങ്ങിത്തുടങ്ങിയിട്ട് 70 വർഷത്തിലേറെയാകുന്നു. കാലാതിവർത്തിയായ ആ ശബ്ദവും ആലാപനശൈലിയും തേച്ചുമിനുക്കിയെടുക്കാൻ ലതയെ സഹായിച്ചത് സംഗീത സംവിധായകരുടെ ഒരു നീണ്ട നിരയാണ്. ഇന്നത്തെ ചക്കരപ്പന്തലിൽ ലതാ മങ്കേഷ്ക്കരുടെ പ്രിയ ഗാനങ്ങൾ പങ്ക് വയ്ക്കുകയാണ് ഗായിക സരിത റഹ്മാൻ.