ചന്ദനലേപ സുഗന്ധം
വ്യാഴവട്ടത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെപ്പോലെ ഭാവഗീതങ്ങള്‍ അപൂര്വസാന്നിധ്യമായിരിക്കുന്നു മലയാള സിനിമയില്‍. അര്‍ത്ഥദീപ്തമായ ഗാനങ്ങളുടെ ഈ അസ്തമന വേളയിലും നമ്മെ മോഹിപ്പിക്കുന്നത് മെലഡിയുടെ മാഞ്ഞുപോയ ഒരു വസന്തകാലമാണ്. മറക്കാനാവാത്ത ആകാലത്തിന്റെ ഭാഗമായിരുന്നു കെ ജയകുമാറിന്റെ ഗാനങ്ങള്‍. മുന്‍ കേരള ചീഫ് സെക്രട്ടറിയും കവിയും ചലച്ചിത്ര ഗാന രചയിതാവുമായ കെ. ജയകുമാര്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍. ചന്ദനലേപ ഗുഗന്ധം.