രജിനീകാന്തിന്റെ സിനിമാ ഗാനങ്ങളിലൂടെ| ചക്കരപ്പന്തൽ
വെള്ളിത്തിരയെ ഉത്സവപ്പന്തലാക്കി മാറ്റിയ, നടനും താരവും തമ്മിലുള്ള അതിർവരമ്പ് അപ്രസക്തമാക്കിയ അപൂർവ വ്യക്തിത്വം. അതാണ് 'തലൈവർ' രജിനീകാന്ത്. തമിഴരെ സംബന്ധിച്ചിടത്തോളം ചലച്ചിത്രനടനപ്പുറം ഒരു പ്രസ്ഥാനം തന്നെയായ രജിനി അഭിനയിച്ചു ഫലിപ്പിച്ച സിനിമാ ഗാനങ്ങളിലൂടെ. ചക്കരപ്പന്തൽ. എപ്പിസോഡ് 296