Programs Chakkarapanthal

സാധനയുടെ സിനിമാ ഗാനങ്ങളിലൂടെ

ഇന്ത്യന്‍ സിനിമയിലെ സ്വപ്‌ന സദൃശമായ ഒരു കാലഘട്ടമായിരുന്നു സാധന. പ്രണയ ഭരിതമായ ഒരു യുഗം. അവിഭക്ത ഇന്ത്യയിലെ കറാച്ചിയില്‍ നിന്ന് സിനിമയുടെ സ്വപ്‌ന നഗരിയായ മുംബൈയിലേക്ക് കുടിയേറിയ സിന്ധി കുടുംബത്തിലെ അംഗമായിരുന്നു സാധന. ആരാധകര്‍ പ്രണയപൂര്‍വ്വം അവരെ മിസ്റ്ററി ഗേള്‍ എന്നു വിളിച്ചു. നീഗൂഢമായ ഭംഗി തുളുമ്പി നിന്ന ആ മുഖം വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ഗാനരംഗങ്ങള്‍ എത്രയെത്ര. ചക്കരപ്പന്തല്‍, എപ്പിസോഡ്: 246