Programs Chakkarapanthal

പദ്മരാജന്‍ സിനിമകളിലെ സംഗീതം

തോരാതെ പെയ്യുന്ന മഴയിലൂടെ പ്രണയ ഭരിതമായ മനസ്സുകളുടെ നിഗൂഢ മോഹങ്ങളിലൂടെ മലയാളിയെ കൈപിടിച്ചു നടത്തിയ അതുല്യ ചലച്ചിത്രകാരന്‍ പി. പദ്മരാജന്റെ 75-ാം ജന്മവാര്‍ഷിക ദിനമാണിന്ന്. പ്രിയ സംവിധായകന്‍ ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ടോളമായി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ മടിക്കുകയാണ് ഇന്നും മലയാളി മനസ്. കാലത്തിനു മുമ്പേ സഞ്ചരിച്ച പദ്മരാജന്‍ ചിത്രങ്ങള്‍ പുതിയ തലമുറപോലും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു. ആ സിനിമകളിലൂടെയുള്ള ഒരു സംഗീത യാത്രയാണ് ഇന്നത്തെ ചക്കരപ്പന്തല്‍. ചക്കരപ്പന്തല്‍, എപ്പിസോഡ്: 294