Programs Chakkarapanthal

ഒരു ശബ്ദം പല കാലം - യേശുദാസ്

യേശുദാസ് ഒരു ശ്ബ്ദം മാത്രമല്ല. ഒരുപാട് കാലങ്ങള്‍ കൂടിയാണ്. മലയാളികളെ ആഴത്തില്‍ സ്വാധീനിച്ച സംഗീത ഋതുഭേദങ്ങള്‍ക്ക് പിന്നിലെ ഗന്ധര്‍വ്വനാദം. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ ഗന്ധര്‍വ്വനാദം. നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ മാസ്മരിക ശബ്ദത്തിന്റെ യുവത്വം അദ്ദേഹം എങ്ങനെയാണ് നിലനിര്‍ത്തുന്നത്. കാലം യേശുദാസിന്റെ ശബ്ദത്തിനും മാറ്റം വരുത്തിയിട്ടില്ലെ. അങ്ങനെയെങ്കില്‍ അദ്ദേഹം അതിനോട് എങ്ങനെയാണ് പ്രതികരിച്ചത്. ശബ്ദശാസ്ത്ര വിദഗ്ദ രാജശ്രീ മേനോന്‍ വ്യക്തമാക്കുന്നു. ചക്കരപ്പന്തല്‍, എപ്പിസോഡ്: 252.