ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു മന്ത്രിയും കേരളത്തില്‍ രാജിവെച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍
ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു മന്ത്രിയും കേരളത്തില്‍ രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധാര്‍മികതയുടെ പ്രശ്‌നം കെ.ടി.ജലീലിന്റെ കാര്യത്തില്‍ ഉദിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണം നടക്കട്ടെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഒരു നിമിഷം പോലും കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കാനം വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു.