പിണറായി സര്‍ക്കാരിനെതിരെ കേരള ജനത അവിശ്വാസം പാസാക്കിക്കഴിഞ്ഞു: ചെന്നിത്തല
പിണറായി സര്‍ക്കാരിനെതിരെ കേരള ജനത അവിശ്വാസം പാസാക്കിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നില്ല. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം വസ്തുതാപരമാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ സംരക്ഷിച്ച മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു.