Debate Nammalariyanam

സഞ്ചാരികളെ കാത്ത് ദൈവത്തിന്റെ സ്വന്തം നാട് -നമ്മളറിയണം

കേരളത്തില്‍ പ്രളയത്തില്‍ മുങ്ങിയത് കെട്ടിടങ്ങളെയും കൃഷിയിടങ്ങളെയും വ്യവസായസ്ഥാപനങ്ങളെയും മാത്രമല്ല. ദൈവത്തിന്റെ സ്വന്തം നാടിന്റെ വിനോദ സഞ്ചാര മേഖല കൂടി വെള്ളമെടുത്തു. സംസ്ഥാനത്തെ തൊഴില്‍മേഖലയിലെ നാലിലൊന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ടൂറിസത്തെയും കേന്ദ്രീകരിച്ചാണ്. 1500 കോടി രൂപയാണ് ഈ മേഖലയില്‍ ജലമൃത്യു വരിച്ചത്. പ്രളയമിറങ്ങി ഒരു മാസം കഴിഞ്ഞ് ഒരു ടൂറിസം ദിനം കൂടി കേരളത്തിലെത്തിയിരിക്കുന്നു. നഷ്ടത്തിന്റെ കണക്കുകള്‍ മറന്ന് കര കയറാനുള്ള പെടാപ്പാടിലാണ് ടൂറിസം മേഖല. കിഴക്കന്‍ മലകളില്‍ നീലക്കുറിഞ്ഞി പൂത്തു. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ വീണ്ടും നീറ്റിലിറങ്ങി. പ്രളയം തകര്‍ത്ത കേരളത്തിന് ഒരേ സമയം പ്രതീക്ഷയും വേദനയുമാണ് വിനോദ സഞ്ചാരമേഖല. ടൂറിസം രംഗത്തെ സാധ്യതകളെ കുറിച്ചാണ് ഇന്ന് നമ്മളറിയണം ചര്‍ച്ച ചെയ്യുന്നത്. നമ്മളറിയണം.