സത്യം കണ്ടെത്താനാകാതെ സിബിഐ?
വെല്ലുവിളികളെ, ഭീഷണികളെ, പ്രലോഭനങ്ങളെ അതിജീവിച്ച് മുന്നോട്ട് പോയ ചരിത്രമുണ്ട് നമ്മുടെ നിയമ സംവിധാനങ്ങള്‍ക്ക്. മുടിയിഴ പോലെ സൂക്ഷ്മമായ തെളിവുകളില്‍ നിന്ന് സത്യത്തെ വേര്‍തിരിച്ചെടുക്കാനുള്ള കെല്‍പ്പുണ്ട്, നമ്മുടെ അന്വേഷണ സംവിധാനങ്ങള്‍ക്ക്. ശാസ്ത്രീയമായ വിശകലനങ്ങളില്‍ നിന്ന് സത്യം കണ്ടെത്താനുള്ള മിടുക്ക്. ഇതെല്ലാം കൈമുതലായുള്ളപ്പോഴും ,എന്തുകൊണ്ട് ചില കേസുകളില്‍ കുറ്റവാളികള്‍ പുകമറയത്ത് നില്ക്കുന്നു. അന്വേഷണ ഏജന്‍സികള്‍ ഇരുട്ടില്‍ തപ്പുന്നു? കവിയൂര്‍ കേസില്‍ തെളിവുകള്‍ ചാരമായി, കുറ്റവാളി ഇരുള് മറയത്ത് നില്ക്കുമ്പോള് നമ്മളറിയണം ചര്‍ച്ച ചെയ്യുന്നു. സത്യം കണ്ടെത്താനാകാതെ സിബിഐ?