ആള്‍ക്കൂട്ടബലത്തില്‍ അബലരെ തല്ലുന്ന ക്രിമിനലുകള്‍ക്ക്, നിയമ മാര്‍ഗം തെളിക്കാന്‍ എന്താണ് വേണ്ടത്?
മുക്കം, പിറവം, കൊല്ലം, മാങ്കുളം, മണ്ണാര്‍ക്കാട്... സംസ്ഥാനത്തിന്റെ വടക്കു മുതല്‍ തെക്ക് വരെ കിലോമീറ്ററുകളോളം അകലത്തില്‍ കിടക്കുന്ന ഈ സ്ഥലങ്ങളൊക്കെ ഇപ്പോള്‍ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുണ്ട്, ആള്‍ക്കൂട്ടം നിയമം നടപ്പാക്കിയ സ്ഥലങ്ങളെന്ന പേരില്‍. വടക്കേ ഇന്ത്യയില്‍ മാത്രം കണ്ടു ശീലിച്ച, ഇവിടെ നടക്കില്ലെന്ന് പ്രബുദ്ധരായ നാം വിശ്വസിച്ചതെല്ലാം, മധുവെന്ന ആദിവാസി ചെറുപ്പക്കാരന്റെ മരണത്തോടെ തിരുത്തിയെഴുതപ്പെട്ടതാണ്. ഒറ്റപ്പെട്ട സംഭവമെന്ന് ആശ്വസിച്ച നമ്മളിപ്പോള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന സമൂഹമായി പതിയെ രൂപപ്പെടുകയാണ്. കോടതിയുള്ള നാട്ടില്‍ എന്തുകൊണ്ട് ജനക്കൂട്ടം കാട്ടുനീതി നടപ്പാക്കുന്നു. ആള്‍ക്കൂട്ടബലത്തില്‍ അബലരെ പൊതിരെ തല്ലുന്ന ക്രിമിനലുകള്‍ക്ക്, നിയമത്തിന്റെ മാര്‍ഗം തെളിക്കാന്‍ എന്താണ് വേണ്ടത്? നമ്മളറിയണം.