Debate Nammalariyanam

തലയില്‍ കെട്ടിവച്ചു, മറ്റെന്ത് മാര്‍ഗം? നമ്മളറിയണം

കേരളാപോലീസ് വീണ്ടും ഒരു കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു. ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത ദമ്പതികള്‍ എഴുതിയതെന്ന് കരുതുന്ന കുറിപ്പാണ്. പോലീസിനെ പഴി കേള്‍പ്പിക്കുന്നത്. സംഭവം വിവാദമായ ഉടന്‍ ഇന്നലെത്തന്നെ ചങ്ങനാശ്ശേരി എസ് ഐയെ സംഥലംമാറ്റി. വിവാദത്തില്‍ നിന്ന് തലയൂരാന്‍ സ്ഥലംമാറ്റവും സസ്‌പെന്‍ഷനും പോലീസിലിപ്പോള്‍ നിത്യസംഭവമാണല്ലോ. പണിയാന്‍ നല്‍കിയ സ്വര്‍ണം കാണാതായ സംഭവത്തില്‍, സിപിഎം കൗണ്‍സിലര്‍ കൂടിയായ വ്യാപാരി സജികുമാറിന് വേണ്ടി സ്വര്‍ണപ്പണി ചെയ്തിരുന്ന പുഴവാത് സ്വദേശി സുനിലും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്. 12 മണിക്കൂറോളം നേരം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. നമ്മളറിയണം.