Debate Nammalariyanam

ചലച്ചിത്ര മേളയ്ക്ക് കത്രിക?

സമാനതകളില്ലാത്ത പ്രളയദുരന്തത്തിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട നമ്മള്‍ നവനിര്‍മ്മാണ പ്രക്രിയയിലാണ്. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമൊഴിവാക്കി കഴിയുമെങ്കില്‍ ഈവര്‍ഷം മുന്നോട്ട് പോവുക എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേളയായ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം വരെ പകിട്ട് കുറക്കാന്‍ തീരുമാനിച്ചു. ആഘോഷപരിപാടികള്‍ ഒ ഴിവാക്കുക എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് ബദലായി, ചിലവ് ചുരുക്കി അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്താം എന്ന നിര്‍ദ്ദേശമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്നോട്ട് വെച്ചത്. തത്വത്തില്‍ സര്‍ക്കാര്‍ അത് അംഗീകരിച്ചിരിക്കുന്നു. സ്വന്തം നിലയില്‍ മേള നടത്തുക എന്ന നിര്‍ദ്ദേശത്തോടെ. ലോക സിനിമാ രംഗത്ത് മലയാളത്തിന്റെ അഭിമാനമാണ് കേരളത്തിന്റെ സ്വന്തം ഈ രാജ്യാന്തര ചലച്ചിത്രമേള. അതെങ്ങനെ മുടക്കമില്ലാതെ നന്നായി സംഘടിപ്പിക്കാനാകും. നമ്മള്‍ മാറേണ്ടത് എങ്ങനെ. ഇന്ന് നമ്മളറിയണം തേടുന്നത് അതാണ്.