Debate Nammalariyanam

സ്വാശ്രയം നിരാശ്രയമായതെങ്ങനെ?

ഇന്ന് പുറത്തായത് 550 കുട്ടികള്‍. ഒരുമാസം മുമ്പ് 138 കുട്ടികള്‍. ശരി നമുക്കൊരു വാദത്തിന് പറയാം. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുള്ള കോളേജാണോ താന്‍ തിരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത അവര്‍ക്കാണെന്ന്. പക്ഷേ നമ്മളൊന്നു മറക്കരുത്. അവര്‍ കുട്ടികള്‍ മാത്രമാണ് എന്ന്. അവര്‍ക്ക് മുകളില്‍ ഒരുപാട് പേരുണ്ട്. ഒരുപാട് സംവിധാനങ്ങള്‍ ഉണ്ട്. ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള അവ നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍. സ്വാശ്രയം നിരാശ്രയമായതെങ്ങനെ? എന്നാണ് നമ്മളറിയണം ചര്‍ച്ച ചെയ്യുന്നത്.