Debate Nammalariyanam

അപ്പീല്‍ മേളയ്ക്ക് അറുതിയോ?

സംസ്ഥാന ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി കലോല്‍സവത്തിലേക്ക് ഇനി മൂന്ന് മാസത്തിന്റെ ദൂരം മാത്രം. ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൗമാരമേളയെന്ന നിലയില്‍ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കേണ്ട വേദിയാണത്. പ്രളയം തകര്‍ത്ത കേരളം നവനിര്‍മ്മിതിക്കൊരുങ്ങുന്ന ഘട്ടത്തില്‍ പൊളിച്ചുപണിത് പുതിയ മുഖം നല്‍കേണ്ടതുണ്ട് നമ്മുടെ കലോത്സവങ്ങള്‍ക്കും. പതിനാല് ജില്ലകളില്‍നിന്നുള്ള വിജയികള്‍ മത്സരിക്കേണ്ട സംസ്ഥാനവേദിയില്‍ ഒരിനത്തില്‍ നൂറ്റപതിനൊന്നുപേര്‍വരെ പങ്കെടുത്ത് റെക്കോര്‍ഡിടുകയാണ് നമ്മുടെ കലോല്‍സവം. എന്തുവിലകൊടുത്തും സംഘടിപ്പിക്കുന്ന അപ്പീലുകളുമായെത്തുന്ന മത്സരാര്‍ഥികള്‍ മത്സരങ്ങളെ അനന്തമായി നീട്ടുമ്പോള്‍ ഊണു ഉറക്കവും നഷ്ടപ്പെട്ട് വിധികുറിക്കാനിരിക്കുകയാണ് വിധികര്‍ത്താക്കളും സദസ്സും. ഒരറുതിവേണ്ടേ ഈ അപ്പീല്‍കളിക്ക്. അതുകൊണ്ട് തന്നെ പുതിയൊരു ആശയവുമായി സംസ്ഥാനസര്‍ക്കാര്‍ ശുദ്ധീകരണത്തിന് തുടക്കം കുറിക്കുകയാണ്. ഫലപ്രാപ്തിയിലെത്തുമോ എന്നുറപ്പില്ലാത്ത ഒരു പ്രകൃയയാണത്. നമ്മളറിയണം.