Debate Nammalariyanam

കവാത്ത് മറന്ന കോഹ്‌ലിപ്പട

അജയ്യരെന്ന് സ്വയം വിശ്വസിച്ച് ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ട്വന്റിട്വന്റി പരമ്പര നേടിയപ്പോള്‍ ആത്മവിശ്വാസം അഹങ്കാരമായി മാറി, ആ അഹങ്കാരം ക്രിക്കറ്റിന്റെ ജന്മനാട് തന്നെ നുള്ളിയെടുത്തു, കുട്ടിക്രിക്കറ്റ് ഏകദിനത്തിലേക്ക് വന്നപ്പോള്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലീഷ് വഴങ്ങില്ലെന്ന് ആരാധകര്‍ക്ക് മനസിലായി തുടങ്ങി, ഏകദിനത്തിലെ ഒന്നാം നമ്പറുകാര്‍ പരമ്പര അടിയറവെച്ചു, യഥാര്‍ത്ഥ ടെസ്റ്റ് പിന്നാലെ വരുന്നുണ്ടായിരുന്നു, ആ പരീക്ഷണത്തില്‍ ലോകക്രിക്കറ്റിലെ അതികായരുടെ സംഘം നാണം കെട്ടു, 200 റണ്‍സിന് താഴെയുള്ള ലക്ഷ്യം പോലും ബാലികേറാമലയായി. ജയിക്കാവുന്ന മത്സരങ്ങളില്‍ പടിക്കല്‍ കലമുടച്ചു.