Debate Nammalariyanam

മിന്നല്‍ സമരം നമ്മളറിയണം

എംഡിയെ ഭയമില്ല. മന്ത്രിയെ ഭയമില്ല. സര്‍ക്കാരിനെ ഭയമില്ല. എന്തിന് ഹൈക്കോടതിയെപ്പോലും ഭയമില്ല. പറഞ്ഞു വരുന്നത് നമ്മുടെ കെഎസ്ആര്‍ടിസി തൊഴിലാളികളെക്കുറിച്ചാണ്. ശമ്പളം മുടങ്ങുമ്പോള്‍, പെന്‍ഷന്‍ വൈകുമ്പോള്‍ കോടതയുടെ കനിവ് തേടുന്ന അവര്‍ കോടതി പറഞ്ഞതൊക്കെ ഇന്ന് ധിക്കരിച്ചിരിക്കുന്നു. എംഡിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഈമാസം രണ്ടു മുതല്‍ കെഎസ്ആര്‍ടിസി സംയുക്ത സംഘടനകള്‍ നടത്താനിരുന്ന പണിമുടക്കിന് ഹൈക്കോടതിയുടെ സ്‌റ്റേ പ്രഖ്യാപിച്ചതിന് പ്രധാന കാരണ അത് അവശ്യ സര്‍വ്വീസ് ആണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെ ഡിപ്പോകള്‍ നിശ്ചലമായി. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കാനുള്ള എംഡിയുടെ നീക്കത്തിനെതിരെ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത ഒരു വിഭാഗം ജീവനക്കാര്‍ സംഘടിച്ച്, നാട്ടുകാരെ മുഴുവന്‍ വെറുപ്പിച്ച് മണിക്കൂറുകള്‍ സര്‍വ്വീസ് നിശ്ചലമാക്കിയപ്പോള്‍, നമ്മളറിയണം അന്വേഷിക്കുന്നത് ഒറ്റക്കാര്യമാണ്. ഇനിയും സഹിക്കണോ ഈ ധാര്‍ഷ്ട്യത്തെ. നമ്മളറിയണം.