വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡലകാലം
തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ശേഷം ശബരിമല നടതുറക്കുന്നത് വലിയ വെല്ലുവിളികളിലേക്കാണോ. രണ്ട് മാസം നീളുന്ന മണ്ഡലമകരവിളക്ക് കാലം എങ്ങനെയാണ് നാം കടന്നുപോകുക. സ്ത്രീപ്രവേശനം അനുവദിച്ച വിധിയില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും അവരുടെ പഴയ നിലപാടുകളില്‍ ഉറച്ചുനിന്നു. സ്ത്രീകളെത്തിയാല്‍ പ്രതിഷേധം ഉയരുമെന്നുറപ്പ്. കനത്ത സന്നാഹങ്ങളുമായി പോലീസ്. ശാന്തമായി നടക്കേണ്ടൊരു മണ്ഡലകാലം പോര്‍ക്കളത്തിന് സമാനമാകരുത്. ഇതെല്ലാം നാമുണ്ടാക്കിയ വെല്ലുവിളികളാണ്. മൂന്ന് മാസം മുന്‍പ് പ്രകൃതിയുണ്ടാക്കിയ വെല്ലുവിളികള്‍ ഇനിയും മറികടക്കാനായില്ല എന്നതിന് തെളിവായി മുന്നിലുണ്ട് പമ്പ. പമ്പകടക്കണം നമ്മുടെ ആശങ്കകള്‍. സുഗമമാവണം ദര്‍ശനം. നമ്മളറിയണം.