Debate Nammalariyanam

സ്ത്രീകള്‍ സന്നിധാനത്ത്; കേരളം കത്തുന്നു

സെപ്തംബര്‍ 28 ന് സുപ്രീംകോടതി പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചത് മുതല്‍ തുടങ്ങിയ ഉദ്വേഗത്തിന് ഇന്ന് പുലര്‍ച്ചെ അവസാനമായി. മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ അയ്യപ്പദര്‍ശനം നടത്തി. ദര്‍ശനം നടത്താന്‍ സുരക്ഷയാവശ്യപ്പെട്ടവര്‍ക്ക് അത് നല്‍കുക സര്‍ക്കാരിന്റെ കടമയാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. പക്ഷേ മുറിവേറ്റ വിശ്വാസികള്‍ പ്രതിഷേധത്തിലാണ്. നാളത്തെ ഹര്‍ത്താല്‍ തൊട്ട് ഏതറ്റം വരെ പോകും ആ പ്രതിഷേധമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും. അക്രമം നടത്തിയാല്‍ നോക്കിയിരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവതരമാവുകയാണ്. സ്ത്രീകള്‍ സന്നിധാനത്ത്; കേരളം കത്തുന്നു. നമ്മളറിയണം

Watch Mathrubhumi News on YouTube and subscribe regular updates.