മാലിന്യത്തില്‍ നിന്ന് നദികളെ ആര് രക്ഷിക്കും?
കേരളത്തിലെ പുഴകള്‍ ഊര്‍ധശ്വാസം വലിക്കുന്നുവെന്ന വാര്‍ത്തകളും പഠന റിപ്പോര്‍ട്ടുകളുമെല്ലാം ഇടയ്ക്കിടെ വന്നുപോകുന്നതാണ്. പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷക സ്ഥാപനങ്ങളുമെല്ലാം തരുന്ന മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളുമൊന്നും നാം മുഖവിലക്കെടുക്കാറുമില്ല. എന്നാല്‍ ഒന്നറിയാം, നമ്മുടെ നദികളില്‍ ഭൂരിഭാഗവും മാലിന്യവാഹിനികളാണെന്ന്. ഭീതിതമായ സാഹചര്യം തിരിച്ചറിഞ്ഞ് ഇന്ന് ഹരിത ട്രൈബ്യൂണല്‍ ഒരു ഉത്തരവിറക്കിയിരിക്കുന്നു. നദികളിലെ വര്‍ധിക്കുന്ന മലിനീകരണത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മലിനീകരണം ഉണ്ടാക്കുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണം. ഒപ്പം നദികളെ പുനരുജ്ജീവിപ്പിക്കാന്‍ സമിതിയേയും നിയോഗിച്ചു. നമ്മുടെ നദികളുടെ ഒഴുക്കിന് വേഗമേകാനാകുമോ ഈ നടപടിക്ക്? നമ്മളറിയണം.