ശബിരമല കേസില്‍ സുപ്രീംകോടതി വിധി നാളെ. ആകാംശയോടെ വിശ്വാസികള്‍
ഏറെ നീണ്ടകാത്തിരിപ്പിന് ശേഷം ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ പരിഗണിക്കാനൊരുങ്ങുകയാണ്. 54 പുനഃപരിശോധന ഹര്‍ജികള്‍ ആണ് ഇത് വരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. തന്ത്രി കണ്ഠര് രാജീവര് നല്‍കിയ പുനഃ പരിശോധന ഹര്‍ജികളില്‍ കക്ഷി ചേരാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ ഇന്നും സുപ്രീം കോടതിയെ സമീപിച്ചു.യുവതികള്‍ പ്രവേശിച്ചു കഴിഞ്ഞതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതിന്റെ ഫലമായ സംസ്ഥാനത്തുണ്ടായ കലാപകലുഷിത അന്തരീക്ഷം വ്യക്തമാക്കും. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ കോടതിയുടെ ഭാഗത്തു നിന്നുണ്ടാകാന്‍ സാധ്യതയുള്ളവിധി എന്തായിരിക്കും. നമ്മളറിയണം.