കൂലിയില്ലാത്ത ബിരുദധാരികള്‍
സ്വതന്ത്ര ഇന്ത്യക്ക് മുന്നേ കേരളം സൃഷ്ടിച്ച എന്‍ജിനീയര്‍മാര്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറന്നിരുന്നു. ഇന്നും ലോകത്തിന്റെ നെറുകയിലുള്ള പല എന്‍ജിനീയറിംഗ് കമ്പനികളുടെ ഉടമകളായും ഉത്തരവാദിത്തമുള്ള ഉദ്യോഗാര്‍ത്ഥികളായും മലയാളി എന്ജീനീയര്മാര് ധാരാളം ഉണ്ട്. 1939 ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ കേരളത്തിലെ ആദ്യ എന്‍ജിനീയറിംഗ് കോളേജായ കോളേജ് ഓഫ് എന്‍ജിനീയറിംഗ് മുതല്‍ കോളേജുകളുടെ വലിയ നിരയുണ്ട് നമ്മുടെ കേരളത്തില്‍. ഓരോ വര്‍ഷവും ഇവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവരുടെ എണ്ണവും ഏറെ വലുതാണ്. ഇങ്ങനെ പഠിച്ചിറങ്ങുന്ന എഞ്ചിനീയറിങ് ബിരുദധാരികള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂലിപ്പണിക്കാരേക്കാള്‍ കുറഞ്ഞവേതനത്തിലാണ് ഭൂരിഭാഗം പേര്‍ക്കും ജോലി ചെയ്യേണ്ടി വരുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ഘടകം രംഗത്തെത്തിയിരിക്കുന്നു. ഈ അവസരത്തില്‍ നമ്മളറിയണം അന്വേഷിക്കുന്നു എന്‍ജിനീയറിംഗ് ബിരുദധാരികളുടെ ഈ ആവസ്ഥക്ക് കാരണമെന്ത്.