സന്തോഷം കൈവിട്ടതാര് - നമ്മളറിയണം
നിലവിലെ ചാമ്പ്യന്മാര്‍. നെയ്‌വേലിയിലേക്ക് വണ്ടി കയറുമ്പോള്‍. പ്രതീക്ഷകള്‍ ഏറെയായിരുന്നു, കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക്. പക്ഷെ നാണം കെട്ടാണ് മടക്കം. മൂന്ന് കളിയില്‍ നിന്ന് ഒരു ജയം നേടിയില്ലെന്ന് മാത്രമല്ല, ഒരു ഗോള്‍ പോലും അടിക്കാന്‍ കേരളത്തിനായില്ല. രണ്ട് പോയിന്റ് മാത്രമായി ഗ്രൂപ്പില്‍ ഏറ്റവും പിന്നിലെന്ന നാണക്കേടും പേറിയാണ് ടീം തിരിച്ചുവരുന്നത്. പ്രതിരോധത്തില്‍ ഊന്നി കളിച്ചതാണ് കേരളത്തിന് തിരിച്ചടിയായതെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സന്തോഷ് ട്രോഫിയിലെ നിരാശാജനകമായ പ്രകടത്തിന് ഉത്തരവാദിയാര്. നമ്മളറിയണം സന്തോഷം കൈവിട്ടതാര്.