Debate Nammalariyanam

റോഡിലെ നിസംഗതയും പൊലിയുന്ന ജീവനും- നമ്മളറിയണം

അമിതവേഗത, അശ്രദ്ധ, മദ്യപാനം, റോഡിന്റെ ഗുണനിലവാരക്കുറവ്. റോഡപകടങ്ങളുടെ കാരണങ്ങള്‍ ഇത്തരത്തില്‍ നിരവധിയാണ്, ബാധവത്കരണങ്ങളും ശിക്ഷാ നടപടികളും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും റോഡിലെ മരണനിരക്ക് വലിയ യുദ്ധത്തില്‍ മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ മുന്നിലെത്തുന്നു. ഇരുത്തി ചിന്തിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത വകുപ്പ് പുറത്ത് വിട്ട കണക്കുകളിലുള്ളത്. അപകട കണക്കിലും മരണസംഖ്യയിലേക്കാളുമേറെ നമ്മുടെ മനസിന്റെ വൈകൃതം വ്യക്തമാക്കുന്ന വിവരങ്ങളും ആ കണക്കിലുണ്ട്. വണ്ടിയിടിച്ച് നിര്‍ത്താതെ പോകുന്നവരുടെ എണ്ണത്തില്‍ നമ്മള്‍ മലയാളികള്‍ പിന്നിലല്ല. ഈ സാഹചര്യങ്ങളില്‍ നമ്മളറിയണം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുന്നു. റോഡപകടങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും. നമ്മളറിയണം.